ഓം എന്ന പ്രണവ മന്ത്രത്തിന്റെ വക്താക്കള്‍ എന്നഭിമാനിക്കുന്ന, ബാബിലോണിയന്‍ സംസ്കാരവും ഈജിപ്ഷ്യന്‍ സംസ്കാരവും പോയി മറഞ്ഞിട്ടും മായാതെ നില്‍ക്കുന്ന ഒരു സംസ്കാരത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്ന ഇന്ത്യന്‍ ജനത, ഈ മഹാഭാരതത്തില്‍ തന്നെ 100% സാക്ഷരര്‍ എന്ന് അഭിമാനിക്കുന്ന നമ്മള്‍, കേരള ജനത നാണിച്ചു പോകുന്ന ( എല്ലാവരെയും ഞാനിതില്‍ പെടുത്തുന്നില്ല ) ഒരു പരസ്യമാണ് ഇത് എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്. ഒരു പ്രമുഖ മലയാള ദിനപത്രത്തില്‍ തുടര്‍ച്ചയായി വരുന്ന ഒരു ചെറിയ പരസ്യം. എന്നെ പോലെ നിങ്ങളും ശ്രദ്ധിച്ചു പോകുന്ന ഗ്ലാമറസ് മുഖമുള്ള ഒരു ആള്‍ ദൈവത്തിന്റെ പരസ്യം, ദക്ഷിണ ഇന്ത്യയിലെ ഒരു പ്രമുഖ ആള്‍ ദൈവത്തിന്റെ ചില്ലറ വില്‍പ്പനക്കാരനാണ് പോലും ഈ പരസ്യ ദൈവവും. മുഖം നോക്കി വിഷമതകളും പരിഹാരങ്ങളും ഇദ്ദേഹം നിര്‍ദേശിക്കും, ഭക്തരില്‍ പ്രസാദിച്ചാല്‍ വീട്ടില്‍ വന്നും പരിഹാരം കാണുവാന്‍ ഇദ്ദേഹം തയാര്‍. വീണ്ടും പത്രം ഒന്ന് മറിചാലോ, അതാ മറ്റൊരു ദൈവം! ഇദ്ദേഹം ശ്വാസത്തിന്റെ പേറ്റന്റ് എടുത്ത കക്ഷി ആണത്രേ, ജീവന്‍ നില നിര്‍ത്തുവാന്‍ ശ്വാസം വലിച്ചേ പറ്റൂ എന്ന് ഏതു പട്ടിക്കും അറിയാവുന്ന കാര്യമാണ്( പട്ടികള്‍ ക്ഷമിക്കുക! എന്തിനും നിങ്ങളെ കൂട്ട് പിടിക്കുന്നത് ഞങ്ങളുടെ ഒരു ശീലമായിപ്പോയി.) ഫീസ് വച്ച് ശ്വാസം വിടുവാന്‍ പഠിപ്പിക്കുന്ന ഇദ്ദേഹം ലക്ഷക്കണക്കിന് ഭക്തരുടെ സ്വന്തം ദൈവമാണ്, ശ്രീകൃഷ്ണന്റെ അവതാരമാണ് ഇദ്ദേഹം എന്നാണ് ഭക്തരുടെ വിശ്വാസം. വീണ്ടും പേജൊന്നു മറിക്കാം, എന്റെ ദൈവമേ! സ്വര്‍ഗീയമഴ പെയ്യുന്നു അത്രേ തിരുനക്കര മൈതാനത്. രോഗശാന്തി നല്‍കുന്നതില്‍ മഴക്കാരന്‍ മിടുമിടുക്കനാണ് പോലും(ഇത് എന്റെ അഭിപ്രായമല്ല.......), ആ പേജില്‍ തന്നെ താഴത്തെ ചെറിയ കോളത്തില്‍ ആത്മമാരി. കണ്ടപ്പോള്‍ കോരിത്തരിച്ചു പോയി, പലതരം മഴകളും ഞാന്‍ എന്റെ ഈപ്രായം വരെ കണ്ടിട്ടുണ്ട്, പക്ഷെ ഇത് എന്താണ് ആവോ? ആത്മാവുകള്‍ പെയ്യുന്നത് കൊള്ളാം, ഇപ്പോള്‍ തന്നെ ജനസംഖ്യ കൊണ്ട് വീര്‍പ്പു മുട്ടുന്ന ഈ കേരളത്തില്‍ ഇനി എന്ത് ചെയ്യും? ആത്മാവുകളും പാവം മനുഷ്യരും പിന്നെ മൃഗങ്ങളും കൂടി, ആകെ ഒരു വീര്‍പ്പുമുട്ടലായിരിക്കും! മുന്‍പേജില്‍ അതാ ഒരു അമ്മദൈവം, മനുഷ്യന്റെ വേദനകളെ തുടച്ചു മാറ്റുവാന്‍ കഴിയാതെ വരുമ്പോള്‍ സ്വന്തം ആശുപത്രിയില്‍ തന്നെ ചികിത്സിച്ചു വന്‍തുക ചിലവാണ് എന്ന് ധരിപ്പിച്ചു അതില്‍നിന്നും കിട്ടാനുള്ളത് ഊറ്റിയെടുത്തു സ്വന്തം ചാനലില്‍ പരസ്യം ചെയ്യിക്കുന്ന ഒരു അമ്മ. വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങള്‍ ഈ ദൈവത്തിന്റെ ഒരു സേവന മാര്‍ഗമാണ്. പഠിക്കുവാന്‍ സാധാരണക്കാരന് അവകാശമില്ലാത്ത സ്ഥാപനങ്ങള്‍, കാരണം വന്‍ തുകയാണ് ഫീസ് വാങ്ങുന്നത്. ബോറടിക്കുന്നുണ്ടാവാം, ക്ഷമിക്കുക, ഞാന്‍ പൊതുകാര്യങ്ങള്‍ പറഞ്ഞു എന്നെ ഉള്ളൂ.
മുകളില്‍ പറഞ്ഞ എല്ലാ ദൈവങ്ങള്‍ക്കും പൊതുവായ ഒരു സ്വഭാവം സംപാദ്യശീലമാണ്, വിശ്വാസികളുടെ പള്ളി എന്ന പേരിലുള്ള ഒരു സ്ഥാപന മേധാവിക്ക് ഉള്ളത് കോടികളുടെ ആസ്തി. ആശ്രമാങ്ങളുടെ പേരില്‍ വിദേശത്ത് നിന്നും ഒഴുകുന്നത് കോടികള്‍! ഇന്ത്യന്‍ പ്രസിഡന്റിനെ തുണി ഉരിയുന്ന അമേരിക്കന്‍ പോലിസ് ഈ ദൈവങ്ങള്‍ക്ക് വേണ്ടി എയരപോര്ടുകള്‍ തുറന്നിടുന്നു. ആത്മീയതയുടെ ഒരു ഗുണം! ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ എങ്കിലും ഇത്തരം ചൂഷകരുടെ മുഖം മൂടി പിച്ചി ചീന്തും എന്നായിരുന്നു എന്റെ വിചാരം, പക്ഷെ പേരിനു മാത്രം ഒരു സന്തോഷ് മാധവനെയും മറ്റും മാത്രം. ഇവരെല്ലാം ഒരു ചങ്ങലയിലെ കണ്ണികള്‍ എന്ന് നമുക്ക് എല്ലാവര്ക്കും അറിയാവുന്നതാണ്, 100% സാക്ഷരതയുടെ പേരില്‍ അഭിമാനിക്കുന്ന മലയാളി ആയ എന്നെ പ്പോലെ ഉള്ള സുഹൃത്തുക്കള്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരാവതിരിക്കുവാന്‍ ഈ ലേഖനം ഒരു പ്രചോദനം ആവില്ല എന്നറിയാം, എങ്കിലും ഒരു ചിന്തക്ക് തുടക്കമിടാന്‍ ആയി എങ്കില്‍ ഞാന്‍ കൃതാര്‍ഥനായി. കൂടുതല്‍ എഴുതുവാന്‍ മനസ്സ് പറയുന്നു എങ്കിലും കൈ വഴങ്ങുന്നില്ല, ക്ഷമിക്കുക
pls refer:
മറുപടിഇല്ലാതാക്കൂhttp://www.prahlad.org/gallery/NisargaBook.htm
The divine vision eliminates individuality;
the manifest is clearly distinguished from the unmanifest.
When the sense of individuality is replaced
by that of impersonal consciousness
the devotee knows that he is pure consciousness.
Manifestation is pure consciousness
manifesting itself in all the different names and forms;
the spiritually enlightened take part in it sportively,
knowing that it is only the play of universal consciousness.
പ്രിയ ഡോക്ടര്‍
മറുപടിഇല്ലാതാക്കൂഞാന് ഇവിടെ പ്രതിപാദിച്ചതില്‍ പെടുന്ന വിഭാഗം, ആത്മീയതയുടെ പേരില്‍ സാധാരണക്കാരനെ കൊള്ളയടിക്കുന്നവര്‍ മാത്രമാണ്. അവധൂതന്മാര്‍, സ്വതത്തെ മറന്നു ജീവിച്ചു പോന്നവര്‍ ആണ്. എങ്കില്‍ ഇന്നത്തെ കപടസന്യാസികള്‍ സ്വന്തം സ്വത്വം എന്ത് എന്ന് പോലും തിരിച്ചറിയാത്ത വെറും മരക്കഴുതകള്‍ ആണ് എന്റെ കാഴ്ചപ്പാടില്‍. . ശ്രീ. എം എന്ന ഇന്ത്യ കണ്ട മഹാന്‍ ആയ യോഗിയുടെ ഒരു അഭിമുഖം ഈയിടെ ഞാന്‍ വായിച്ചിരുന്നു. അദ്ദേഹം പരിചയപ്പെടുത്തിയ ഒരു കൂട്ടം ഗുരുക്കന്മാര്‍ ഉണ്ട്, എല്ലാവരും അവധൂതന്മാര്‍ ആയിരുന്നു എന്നത് അദ്ദേഹത്തിന്റെ ഭാഗ്യം. ഷിര്‍ദി സായിയും സായിബാബയും തമ്മിലുള്ള വൈരുധ്യം എന്താണ് എന്ന് താങ്കള്‍ ഒന്ന് വിശദീകരിക്കുമോ? സാധാരണക്കാരന്റെ വ്യക്തിവികാസം ലക്‌ഷ്യം വച്ചാണ് ശ്രീ ശ്രീ അദ്ദേഹത്തിന്റെ യോഗ വ്യവസായം നടത്തുന്നത് എന്ന് എനിക്ക് അഭിപ്രായം ഇല്ല. ഒരാള്‍ ആത്മീയതയിലേക്ക് അടുക്കുവാനും, അല്ലെങ്കില്‍ അവനെ അടുപ്പിക്കുവാനും പ്രേരിതം ആകുന്ന ചില വസ്തുതകള്‍ ഉണ്ട്, ആ വസ്തുത അവനു പ്രാപ്യം ആകുന്നതും അവന്റെ അനുഭവത്തില്‍ നിന്ന് തന്നെയാകണം. അത്തരം സന്ദര്‍ഭങ്ങളില്‍ മാത്രമാകും ഒരു ഗുരുവിനായി അവന്‍ തിരയുന്നതും. അല്ലാതെ കാശ് കൊടുത്തു നേടാവുന്ന ഒന്നാണോ ഈ നിര്‍വാണം. ആത്മീയന്ജാനം ആര്‍ജിച്ച ആരും തന്നെ പ്രാപന്ജീക ലൌകീക സുഖങ്ങളില്‍ ഭ്രമിച്ചു പോകും എന്ന് താങ്കള്‍ക്കു തോന്നുന്നുണ്ടോ? ഇത്തരം സ്വാമിമാര്‍/ / \ സ്വാമിനിമാര്‍ എന്തിനു പണത്തിനായി ആതുരാലയങ്ങളും വിദ്യാലയങ്ങളും നടത്തുന്നു? ഇത്തരം സന്യാസിമാരെ വെള്ള പൂശുവാന്‍ ഞാന്‍ ഒരിക്കലും ഒരുക്കമല്ല. ആത്മീയപര്‍വം ആര്‍ജിക്കുവാന്‍ സാധിക്കാത്തവര്‍ തന്നെയാണ് ഇത്തരം വ്യവസായികള്‍ എന്ന് ഞാന്‍ തിരിച്ചറിയുന്നു.