ആദിയില്‍ വിലക്കപ്പെട്ട കനി തിന്ന നിസ്സാരനായ മനുഷ്യന്‍ കടുത്ത ശാപവും പേറി ജീവിതം ആരംഭിക്കുമ്പോള്‍ ലൈന്ഗികത അവനു ഭൂമിയിലെ അവന്റെ ജീനുകളുടെ പുനര്‍ അവതാരത്തിന് വേണ്ടിയായിരുന്നു. പിന്നീട് എണ്ണത്തില്‍ പെരുകിയപ്പോള്‍ അസ്ഥിത്വതിനും അധികാരത്തിനും വേണ്ടി അവന്‍ പെണ്ണിന് വേണ്ടി ഏറ്റുമുട്ടല്‍ ആരംഭിച്ചു. ക്ലിയോപാട്ര എന്ന സുന്ദരി തകര്‍ത്ത സാമ്രാജ്യങ്ങള്‍ അനവധിയല്ലേ? പക്ഷെ അക്കാലത്ത് സമൂഹത്തില്‍ സ്ത്രീ അര്‍ഹിച്ചിരുന്ന പ്രാധാന്യം പുരുഷന് കിട്ടിയിരുന്നില്ല. യൂറോപ്യന്‍ സാമ്രാജ്യങ്ങള്‍ അന്നും കറുത്ത വര്‍ഗക്കാരെ അടിമകളാക്കി, അവരിലെ സ്ത്രീമാംസം വിലപറഞ്ഞു കടിച്ചു ചീന്തുവാന്‍ മത്സരിച്ചിരുന്നു. ഇന്ത്യ പോലെയുള്ള ഒരു മഹാരാജ്യത്തില്‍ സ്ത്രീവര്‍ഗം വിലപ്പെട്ട ഒന്നായിരുന്നു. ഇതിനു അപവാദമായി കേരളത്തിലും അന്ന് കുറച്ചു ജന്മിമാരുടെ അധീശത്വം അടിയാള സ്ത്രീകളുടെ മാനത്തിന് വില പറഞ്ഞിരുന്നു എന്നതും ഒരു യാദാര്‍ത്ഥ്യം. ആഗോളീകരണം നമ്മുടെ കൊച്ചു കേരളത്തെ ഉപഭോഗസംസ്കാരത്തിലേക്ക് വലിച്ചടുപ്പിച്ചപ്പോള്‍ സ്ത്രീശരീരങ്ങളുടെ നിമ്നോന്നതങ്ങള്‍ ടെലിവിഷന്‍ കാഴ്ചകളില്‍ പരസ്യങ്ങളായി നിറഞ്ഞപ്പോള്‍, മലയാളി ആദ്യം ഒന്ന് പകച്ചു. കുടുംബവേദിയില്‍ കടന്നു വരുന്ന ഇത്തരം പരസ്യങ്ങള്‍ അവനെ അല്ലെങ്കില്‍ അവളെ ഒരു പരിധി വരെയെങ്കിലും ലജ്ജിപ്പിച്ചിരുന്നു. മകന്റെയോ മകളുടെയോ കണ്ണുകള്‍ പൊത്തുവാന്‍ അല്ലെങ്കില്‍ ടെലിവിഷന്‍ നിര്തുവാനോ അവന്‍ കൈ പൊന്തിച്ചിരുന്നു എന്നത് അശ്ലീലതയോടുള്ള അവന്റെ വെറുപ്പ് വെളിവാക്കിയിരുന്നു. പിന്നെ പിന്നെ നിരന്തരമായ ഒരനിവാര്യതയിലേക്ക് ഇത്തരം പരസ്യങ്ങള്‍ അവനെ കൊണ്ട് ചെന്നെത്തിച്ചു. മുപ്പത്തിയാറ് വയസ്സുള്ള ഞാന്‍ ആദ്യമായി സ്ത്രീയെകുറിച്ചും മറ്റും പഠിക്കുന്നത് ഒന്‍പതാം ക്ലാസില്‍ ആയിരുന്നു, (പതിന്നാലു വയസ്സില്‍). ആണ്‍കുട്ടികള്‍ മാത്രമുള്ള ക്ലാസ്സില്‍ ക്ലാസ്സ് എടുത്ത പുരുഷ അധ്യാപകന് നേരെ നോക്കുവാന്‍ ശക്തിയില്ലാതെ ലജ്ജ കൊണ്ട് ഞങ്ങള്‍ മുഖം കുനിച്ചിരുന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ഇത് ഞാന്‍ എഴുതുമ്പോള്‍ അടിവസ്ത്രങ്ങളുടെ പരസ്യത്തില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും നിറഞ്ഞാടുന്നത് എന്റെ ഒന്‍പതു വയസ്സായ മൂത്ത മകനോടൊപ്പം എന്റെ കണ്ണുകളും പങ്കു വെയ്ക്കുന്നു, എന്റെ കൈകള്‍ പൊന്തുന്നില്ല അവന്റെ കണ്ണുകള്‍ക്ക് നേരെ! ലജ്ജ കൊണ്ട് അവന്റെ മുഖവും കുനിയുന്നില്ല! ആവിഷ്കാര സ്വാതന്ത്ര്യം ഇത്തരം പരസ്യങ്ങളെ നമ്മിലെക്കെതിക്കുമ്പോള്‍ ലജ്ജിക്കുവാന്‍ നമുക്ക് എവിടെ സമയം? പറഞ്ഞു പറഞ്ഞു കാട് കയറുന്നു എന്ന് തോന്നുന്നു. സ്ത്രീ എന്ന് മുതല്‍ ആണ് പുരുഷന്റെ ഉപഭോഗ വസ്തു ആയി പൂര്‍ണമായി മാറിയത്? കാലം എന്നാണു അവളെ അടിയറ പറയുവാന്‍ പഠിപ്പിച്ചത്? ഇതിനുത്തരം ചിലപ്പോള്‍ ഉല്പത്തി വരെ നീണ്ടേക്കാം, എങ്കിലും ശരീരഖടന അവനെയും അവളെയും വ്യത്യാസം കല്‍പ്പിച്ചു മാറ്റി നിര്‍ത്തുമ്പോള്‍ ബുദ്ധിയുടെയും ചിന്താശേഷിയുടെയും കാര്യത്തില്‍ ഈ ശരീരങ്ങള്‍ തമ്മില്‍ വ്യത്യാസം തീരെ ഇല്ല എന്ന് ശാസ്ത്രം നമ്മെ പഠിപ്പിച്ചു. ആധുനീക യുഗം എലെകട്രോനിക്സ് ഉത്പന്നങ്ങള്‍ പടച്ചപ്പോള്‍ സി.ഡി ആയും , ഇന്റര്‍നെറ്റ് ലൂടെയും രതിവൈക്രുതങ്ങള്‍ നിറഞ്ഞ കാഴ്ചകള്‍ മൂന്നാം ലോക രാജ്യക്കാരന്റെ കണ്ണുകളെ ഭ്രമിപ്പിച്ചു. ഇത്തരം നിറവൈകൃതം രതിയെ തെറ്റായ ധാരണ ചേര്‍ത്ത് പിടിച്ചു സ്ത്രീയുടെ ശരീരത്തില്‍ പ്രയോഗിക്കുവാന്‍ അവന്‍ വെമ്പി. ഇത്തരം പൈശാചിക തിടുക്കങ്ങള്‍ ആകാം നമ്മുടെ ഈ കൊച്ചു കേരളത്തെ പീഡനങ്ങളുടെ സ്വന്തം അളം ആക്കി മാറ്റിയത്.
അച്ഛനും മകുളുമായുള്ള പവിത്രബന്ധം ഏതറ്റം വരെ ശിധിലമാക്കാം, എന്ന പീടനകഥ നാം വായിച്ചത് പാശ്ചാത്യ മാധ്യമങ്ങളില്‍ അല്ല, ഈ നാട്ടില്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍. സ്വത്വം നഷ്ടപ്പെട്ട സ്വന്തം പെണ്‍കുഞ്ഞിനെ, അവളുടെ പച്ച മാംസതിലെക്കു കാമവെരിയുടെ കുന്തമുന കയറ്റിയ ആ അച്ഛന്‍ മലയാളിക്ക് മാത്രം അവകാശപ്പെട്ടവന്‍. മണ്ണപ്പം ചുട്ടു കളിച്ച കളിക്കൂട്ടുകാരി ആയ നാല് വയസ്സ് കാരിയെ പീഡിപ്പിച്ചു കൊന്നത് വെറും ഒന്‍പതുകാരന്‍! അതും ഈ നാട്ടില്‍. സായിപ്പന്മാരെ ആകര്‍ഷിക്കുവാന്‍ ടൂറിസം വളര്‍ത്തുന്ന സര്‍ക്കാര്‍ മെഷീനറി സ്ഥാപിച്ച കായല്‍ ടൂറിസങ്ങളില്‍, കെട്ടുവള്ളങ്ങളില്‍ അഴിയുന്നത് നമ്മുടെ സഹോദരിമാരുടെ ചേലകള്‍. മടിക്കുത്തില്‍ ആദ്യം പിടിക്കുന്ന ദുശാസനന്മാര്‍ നാറിയ രാഷ്ട്രീയക്കാരും. കൊള്ളാം, ദൈവമേ താങ്കളുടെ സ്വന്തം നാടിന്റെ ഗതി കാണുന്നില്ലേ? അതോ ലജ്ജിച്ചു തല താഴ്തുന്നതോ?
2008-2009 ഇല്‍ 568 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2010 ഇല്‍ എണ്ണം 634 ആയി. 2011 ജൂണ്‍ വരെ മാത്രം 546 , ഇനി സമയം ഉണ്ടല്ലോ, ഈ കണക്കില്‍ ഗണ്യമായ ഒരു വര്‍ധനവ് തന്നെ പ്രതീക്ഷിക്കാം. പതിന്നാലുകാരിയെ വില പറഞ്ഞു വില്‍ക്കുന്ന കേരളം, എഴുപതുവയസ്സുകാരിയെ പീഡിപ്പിച്ചു യാത്ര നല്‍കുന്ന കേരളം, ചരക്കു കച്ചവടം പോലെ മാംസ വാണിഭം കൊഴുപ്പിക്കുന്ന കേരളം. വിവേകാനന്ദന്‍ ഇന്നിവിടെ വന്നിരുന്നുവെങ്കില്‍ കേരളം അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ എന്താവും?
സംമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച ഉപഭോഗ സംസ്ക്കാരം ഉണ്ടാകിയെടുത്ത ആര്‍ത്തി, കുറഞ്ഞ ശതമാനം പെണ്‍കുട്ടികളെ ഇതില്‍ കൊണ്ടെത്തിക്കുന്നു എന്ന് പറയുന്നതിലും അതിശയോക്തി തീരെ ഇല്ല. ദുര്‍ഗന്ധം നിറഞ്ഞ മാലിന്യങ്ങളുടെ സ്വന്തം നാടായി നമ്മുടെ കേരളം മാറിക്കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയ നപുംസകങ്ങള്‍ ഇതിനെതിരെ പ്രവര്‍ത്തിക്കും എന്ന തോന്നല്‍ എനിക്കില്ല. യുവാക്കളുടെ ശക്തമായ ഒരു കൂട്ടായ്മക്ക് ഇത്തരം അരാജക വാദികളെ നിലക്ക് നിര്‍ത്തുവാന്‍ സാധിക്കും എന്ന നേരിയ പ്രത്യാശയോടെ നിര്ത്തുന്നു...
